Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Film Bombay

‘ബോം​ബെ’ വൈ​ബി​ല്‍ ബേ​ക്ക​ല്‍

ബേ​​​​ക്ക​​​​ല്‍: സാ​​​​മൂ​​​​ഹ്യാ​​​​ന്ത​​​​രീ​​​​ക്ഷം വ​​​​ള​​​​രെ ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ത​​​​ന്‍റെ പ്ര​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​വി എ​​​​ന്താ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ല്‍ കാ​​​​മു​​​​കി​​​​യെ ഓ​​​​ര്‍​ത്ത് ഉ​​​​ള്ളു​​​​ല​​​​ഞ്ഞ് പാ​​​​ടു​​​​ന്ന ശേ​​​​ഖ​​​​ര്‍.

ജാ​​​​തി​-​​​മ​​​​ത​ വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ളെ ത​​​​ക​​​​ര്‍​ത്തെ​​​​റി​​​​ഞ്ഞ് അ​​​​വ​​​​ന്‍റെ​​​​യ​​​​ടു​​​​ക്ക​​​​ലേ​​​​ക്ക് പ്ര​​​​ണ​​​​യ​​​​പൂ​​​​ര്‍​വം പാ​​​​ഞ്ഞെ​​​​ത്തു​​​​ന്ന ഷൈ​​​​ലാ​​​​ബാ​​​​നു. അ​​​​തി​​​​നു സാ​​​​ക്ഷി​​​​യാ​​​​യി കോ​​​​രി​​​​ച്ചൊ​​​​രി​​​​യു​​​​ന്ന മ​​​​ഴ​​​​യും വീ​​​​ശി​​​​യ​​​​ടി​​​​ക്കു​​​​ന്ന കാ​​​​റ്റും ആ​​​​ര്‍​ത്തി​​​​ര​​​​മ്പു​​​​ന്ന ക​​​​ട​​​​ലും പ​​​​ച്ച​​​​പു​​​​ത​​​​ച്ച ബേ​​​​ക്ക​​​​ല്‍​കോ​​​​ട്ട​​​​യും. ‘ഉ​​​​യി​​​​രേ ഉ​​​​യി​​​​രേ വ​​​​ന്ത് എ​​​​ന്നോ​​​​ട് ക​​​​ല​​​​ന്തു​​​​വി​​​​ട്...’ വൈ​​​​ര​​​​മു​​​​ത്തു​​​​വി​​​​ന്‍റെ ക​​​​വി​​​​ത തു​​​​ളു​​​​മ്പു​​​​ന്ന വ​​​​രി​​​​ക​​​​ളും റ​​​​ഹ്‌​​​​മാ​​​​ന്‍റെ മാ​​​​ന്ത്രി​​​​ക​​​​സം​​​​ഗീ​​​​ത​​​​വും ഹ​​​​രി​​​​ഹ​​​​ര​​​​ന്‍റെ​​​​യും കെ.​​​​എ​​​​സ്. ചി​​​​ത്ര​​​​യു​​​​ടെ​​​​യും ആ​​​​ലാ​​​​പ​​​​ന​​​​മാ​​​​ധു​​​​ര്യ​​​​വും അ​​​​ര​​​​വി​​​​ന്ദ് സ്വാ​​​​മി​​​​യു​​​​ടെ​​​​യും മ​​​​നീ​​​​ഷ കൊ​​​​യ്‌​​​​രാ​​​​ള​​​​യു​​​​ടെ​​​​യും ഓ​​​​ണ്‍ സ്‌​​​​ക്രീ​​​​ന്‍ കെ​​​​മി​​​​സ്ട്രി​​​​യും മാ​​​​ത്ര​​​​മ​​​​ല്ല ആ ​​​​ഗാ​​​​ന​​​​ത്തെ അ​​​​ന​​​​ശ്വ​​​​ര​​​​മാ​​​​ക്കി​​​​യ​​​​ത്.

ബേ​​​​ക്ക​​​​ല്‍ കോ​​​​ട്ട​​​​യു​​​​ടെ അ​​​​ഭൗ​​​​മ​​​​സൗ​​​​ന്ദ​​​​ര്യം​​​കൂ​​​​ടി​​​​യാ​​​​ണ് ആ ​​​​ഗാ​​​​ന​​​​ത്തി​​​​ന് അ​​​​ത്ര​​​​യും തീ​​​​വ്ര​​​​ത​​​​യേ​​​​കി​​​​യ​​​​ത്. അ​​​​തി​​​​നു​​​മു​​​​മ്പും അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ബേ​​​​ക്ക​​​​ല്‍ കോ​​​​ട്ട​​​​യെ അ​​​​ത്ര​​​​യും ഭം​​​​ഗി​​​​യോ​​​​ടെ ആ​​​​രും​​​ത​​​​ന്നെ കാ​​​​മ​​​​റ​​​​യി​​​​ല്‍ പ​​​​ക​​​​ര്‍​ത്തി​​​​യി​​​​ട്ടി​​​​ല്ല.

1995ല്‍ ​​​​ഇ​​​​റ​​​​ങ്ങി​​​​യ ‘ബോം​​​​ബെ’എ​​​​ന്ന ത​​​​മി​​​​ഴ് സി​​​​നി​​​​മ രാ​​​ജ്യ​​​ത്തൊ​​​​ട്ടാ​​​​കെ ച​​​​ര്‍​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​കു​​​ക​​​​യും ചെ​​​​യ്തു. സി​​​​നി​​​​മ​​​​യി​​​​റ​​​​ങ്ങി 30 വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ള്‍ സി​​​​നി​​​​മ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ മ​​​​ണി​​​​ര​​​​ത്‌​​​​ന​​​​വും ചി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​യി​​​​ക മ​​​​നീ​​​​ഷ കൊ​​​​യ്‌​​​​രാ​​​​ള​​​​യും ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ന്‍ രാ​​​​ജീ​​​​വ് മേ​​​​നോ​​​​നും ബേ​​​​ക്ക​​​​ല്‍ കോ​​​​ട്ട സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാ​​​​നെ​​​​ത്തി.

ടൂ​​​​റി​​​​സം മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, സി.​​​​എ​​​​ച്ച്. കു​​​​ഞ്ഞ​​​​മ്പു എം​​​​എ​​​​ല്‍​എ എ​​​​ന്നി​​​​വ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ശേ​​​​ഖ​​​​റും ഷൈ​​​​ലാ​​​​ബാ​​​​നു​​​​വും പ്ര​​​​ണ​​​​യം പ​​​​ങ്കു​​​​വ​​​​ച്ച അ​​​​തേ കോ​​​​ട്ട​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് അ​​​​വ​​​​ര്‍ ബോം​​​​ബെ​​​​യു​​​​ടെ ഓ​​​​ര്‍​മ​​​​ക​​​​ള്‍ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

Latest News

Corehub Up